മ്യൂച്ച്വൽ ഫണ്ടുകൾ അധികം റിസ്കിനോടൊപ്പം അധികം റിട്ടേൺസ് നേടിത്തരുന്നവയെന്നാണ് പരക്കെയുള്ള ധാരണ. റിസ്ക് കണക്കാക്കപ്പെടുന്നത് മൂലധന നഷ്ടം അല്ലെങ്കിൽ നിക്ഷേപക മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആയിട്ടാണെങ്കിൽ ഓഹരി നിക്ഷേപങ്ങൾ റിസ്കുള്ളവയായിരിക്കും. അങ്ങനെയെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റുകളിലോ ഗവണ്മെന്റ് ബോണ്ടുകളിലോ ഉള്ള നിക്ഷേപങ്ങൾ റിസ്ക് കുറഞ്ഞവയും ആയിരിക്കും. എന്നാൽ മ്യൂച്ച്വൽ ഫണ്ടുകളുടെ ലോകത്ത് ലിക്വിഡ് ഫണ്ടുകൾ റിസ്ക് കുറഞ്ഞവയും ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ റിസ്ക് കൂടിയവയും ആണ്.
ഇക്വിറ്റി മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നത് അവ കൂടുതൽ റിട്ടേൺ നൽകാൻ സാധ്യത ഉള്ളതുകൊണ്ടാണ്. ഇക്വിറ്റി മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്ന ആൾക്ക് ക്ഷമയും ദീർഘ കാലത്തേക് നിക്ഷേപം നടത്താനുള്ള മനഃസാന്നിധ്യവും ആവിശ്യമാണ്. ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടിലെ റിസ്ക് വൈവിധ്യവത്കരണത്തിലൂടെയും ദീർഘകാല നിക്ഷേപത്തിലൂടെയും നമുക്ക് കുറക്കുവാൻ സാധിക്കുന്നതാണ്.
വിവിധ തരം മ്യൂച്ച്വൽ ഫണ്ടുകൾക്ക് വ്യത്യസ്ത തരത്തിലുള്ള റിസ്കുകൾ ആണുള്ളത്. അത് നിങ്ങളുടെ മ്യൂച്ച്വൽ ഫണ്ടുകളിലെ ഫണ്ട് മാനേജരുടെ വൈദഗ്ധ്യവും വൈവിധ്യവത്കരണത്തിലൂടെയും കുറക്കുവാൻ സഹായിക്കുന്നു.